Great Ambitions

Great Ambitions

മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം Essay on Importance of Mother Tongue in Malayalam

Malayalam Essay|Malayalam Upanyasam|മാതൃഭാഷാ പഠനത്തിന്റെ ആവശ്യകത|CBSE & State syllabus

Essay on Importance of Mother Tongue in Malayalam Language: മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Importance of Mother Tongue Essay in Malayalam Language.

മനുഷ്യജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനുഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവുകളുടെയും വികാസം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണിവിടെ “വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാവമേന്മ യോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാഭ്യാസത്തിലുടെ പലതും സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു അങ്ങനെ മനുഷ്യനെ യഥാർത്ഥ  മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെയാണ്.

സംസാരിച്ചു തുടങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ നാവിൽ ആദ്യം തത്തി കളിക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാരായി നിലകൊള്ളുന്നു. –

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ – മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്നാ മഹാ കവി വള്ളത്തോളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറിയിക്കുന്നത്. മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹിക്കുന്നു. – ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവിഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുവാനാണ്. വിദേശ ഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർഥികൾക്ക് തുലോം വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെലവഴിക്ക ണം. ഭാരതീയർക്ക് ദേശീയബോധം കുറയുവാനുള്ള പ്രധാനകാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു ചിന്താഗതിയുണ്ട്.

പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃഭാഷാഭിമാനികളും, സ്വരാജ്യ സ്നേഹികളും ആയിത്തീരുന്നതിന് വിദ്യാഭ്യാസത്തിൽ  പ്രമുഖസ്ഥാനം മാതൃഭാഷയ്ക്ക് നൽകണം. – ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാരത്തെയും ആദർശത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാളത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷങ്ങളും ഉണ്ട്.

ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനു മുള്ള എല്ലാ ഗുണവിശേഷങ്ങളുമുള്ള നാം എത്ര ഭാഷകൾ കൈവശ മാക്കിയാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങൾ ശക്തമായും വ്യക്തമായും മറ്റുള്ളവരെ ധരിപ്പിക്കാൻ കഴിയൂ. വിശ്വസാഹിത്യങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടാണ് “ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം” എന്ന് മഹാകവി വള്ളത്തോൾ പാടിയത്.

വീടും നാടും അന്യമായി കാണുന്ന ഇളം തലമുറയുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാതിരുന്നിട്ട് കാര്യമില്ല. ” ജനിക്കും മുമ്പൻ മകനിംഗ്ലീഷ് പഠിക്കണമതിനാൽ ഭാര്യതൻ പേറങ്ങിഴുണ്ടിൽ തന്നെയാക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേരളീയരുടെ പൊങ്ങച്ച ത്തെയും മിഥ്യബോധത്തെയുമാണ് സൂചിപ്പിക്കുന്നത്. തന്നോടു തന്നെയുള്ള ഈ യുദ്ധം മലയാളികളുടെ ശാപമാണ്. മാതൃ ഭാഷാവ ബോധം ജനകീയതയുടെ സിരാ രക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടിപ്പോകും എന്നതിൽ സംശയം വേണ്ട. ഈ അവസരത്തിൽ “എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി” എന്ന കവി വാക്യം മറക്കാതിരിക്കുക.

Leave a Comment Cancel reply

Save my name, email, and website in this browser for the next time I comment.

IMAGES

  1. 🌈 How to fight terrorism essay. The Fight Against Terrorism. 2022-10-25

    terrorism essay in malayalam language

  2. The Evolution Of Terrorism Free Essay Example

    terrorism essay in malayalam language

  3. Terrorism

    terrorism essay in malayalam language

  4. How to write essay on Terrorism

    terrorism essay in malayalam language

  5. Essay On Terrorism In The World

    terrorism essay in malayalam language

  6. തീവ്രവാദം ഇന്ത്യയില് ഉപന്യാസം Essay on Terrorism in Malayalam Language

    terrorism essay in malayalam language

VIDEO

  1. Terrorism Essay in English

  2. Growing Threat of Terrorism- Essay Writing II Essay on Terrorism II #essays

  3. അവളൊരു കള്ളം പറഞ്ഞു 🙅‍♂️English classes in malayalam #learnenglishonline #learning #englishclass

  4. Essay in terrorism/Terrorism essay in English writing/Art classes/

  5. കൊടും ക്രൂരത,ഇവർ മനുഷ്യർ തന്നെയാണോ

  6. ARTICLE OR ESSAY ON TERRORISM

COMMENTS

  1. ഭീകരവാദം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  2. Free Essays on Malayalam Essays On Terrorism

    One could probably write an entire essay on the various ways in which terrorism has been explained, but for our purposes we will stick to two accepted meanings of the term. While the dictionary meaning is ‘the use of violence and threats of violence, especially for political purposes’, a 2004 United...

  3. മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം Essay on Importance

    Essay on Importance of Mother Tongue in Malayalam മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം ...